കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കരിമണൽ ഖനനം, ബ്ലൂ ഇക്കോണമി, മിഷൻ സമുദ്ര, മിനറൽ കൊറിഡോർ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഏകദിന ശില്പശാല ജൂലൈ 24ന് കായംകുളം വൈ എം സി എ ഹാളിൽ നടന്നു. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ മറൈൻ സയൻസ് വിഭാഗം വകുപ്പ് മേധാവിയും മുൻ സീനിയർ സയന്റിസ്റ്റുമായ കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.
‘കരിമണൽ ഖനനത്തിന്റെ പരിസ്ഥിതീക പ്രശ്നങ്ങൾ’ എന്ന വിഷയം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠനും ‘മിഷൻ സമുദ്ര-തീരത്തിന്റെ ഭാവി’ എന്ന വിഷയം പ്രമുഖ തീര പരിസ്ഥിതി ഗവേഷകൻ എ.ജെ. വിജയനും ‘ബ്ലു ഇക്കോണമി, മിനറൽ കോറിഡോർ’ വിഷയം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി.മാത്യുവും അവതരിപ്പിച്ചു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളി, വൈസ് ചെയർമാൻ ബി.ഭദ്രൻ, പാർത്ഥസാരഥി വർമ്മ, ആർ. അർജ്ജുനൻ, ലിനി ജോൺ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന അദ്ധ്യക്ഷൻ എം.പി.മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി.ദിലീപൻ നന്ദിയും പറഞ്ഞു.
