ജനാധിപത്യപരമായ എല്ലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചതിന് ചീഫ് ഇലക്ഷൻ കമ്മീഷണറെ ഉടനടി പുറത്താക്കണം

Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി  സഖാവ് പ്രൊവാഷ്  ഘോഷ് സെപ്തംബർ 23ന് പുറപ്പെടുവിച്ച പ്രസ്താവന

എസ്‌ഐആറു(സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ)മായി ബന്ധപ്പെട്ട് 2026 സെപ്റ്റംബർ 22ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിൽ വന്ന വെളിപ്പെടുത്തലുകൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും കുറിച്ച് പൊതുജനങ്ങൾക്കിടയിലും പ്രത്യേകിച്ച് ജനാധിപത്യ വിശ്വാസികൾക്കിടയിലും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

മൂന്ന് ഇലക്ഷൻ കമ്മീഷണർമാരിൽ രണ്ടുപേരും എസ്‌ഐആറിന്റെ വിവിധ വശങ്ങളെക്കുറിച്ച് തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അത് വ്യക്തമാക്കുന്നു. എന്നാൽ നിലവിലുള്ള നിയമങ്ങളെ കാറ്റിൽപ്പറത്തി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായും വിവിധ സംസ്ഥാനങ്ങളിൽ അവരുടെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിനുമായി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു.

ഇത് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾക്കു നേരെയുള്ള ഫാസിസ്റ്റ് ആക്രമണമാണ് എന്നതിൽ സംശയമില്ല. ഈ ത്തിൽ, ഞങ്ങൾ താഴെ പറയുന്നവ ആവശ്യപ്പെടുന്നു:


 1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടനടി പുറത്താക്കുക.
 2. എല്ലാ എസ്‌ഐആർ (SIR) നടപടികളും ഉടനടി നിർത്തിവെക്കുക.
 3. എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 13 കോടി വോട്ടർമാരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കുക.

Share this post

scroll to top